കോഴിക്കോട്: ആഗോള മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത കുടുംബശ്രൂഷ സമിതി അംഗങ്ങൾ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി നടത്തുന്ന മലാപ്പറമ്പ് മെയാ ഹോമിലെ അമ്മമാരെ സന്ദർശിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി അന്തേവാസികൾക്കൊപ്പം വിനോദപരിപാടികൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.സ്നേഹവും കരുതലും പങ്കുവെച്ച പരിപാടിയിൽ കോഴിക്കോട് അതിരൂപത കുടുംബശ്രൂഷ സമിതി കോഡിനേറ്റർ എം. എ. പാട്രിക്, മേഖലാ കോഡിനേറ്റർ ജയ്സൺ പി. എഫ്., സെക്രട്ടറി ഡോളി ബെൻസ്, ഡയറക്ടർ, ആനിമേറ്റർമാർ, മറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
വയോജനങ്ങളോടുള്ള ആദരവും കരുതലും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പരിപാടിയിൽ പങ്കെടുത്തവർ ഓർമ്മിപ്പിച്ചു.

