വിജയപുരം: വിജയപുരം രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേറിറ്റ് ഡേ ആഘോഷം വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ആദരിച്ച് ശ്രദ്ധേയമായി.രൂപതാധ്യക്ഷൻ ഫാ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ മെറിറ്റ് ജേതാക്കൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ചടങ്ങിൽ കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ (KLCA) സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി.
രൂപത ഡയറക്ടർ ഫാ. ജോഷി പുതുപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. കെ.എൽ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എബി കുന്നേൽപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ. സംസ്ഥാന സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, ഫാ. തിയോഫിൻ,

രൂപത സെക്രട്ടറി സോളമൻ ജോൺ, രൂപത ട്രഷറർ ജെനുമോൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ അക്കാദമിക മികവിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെറിറ്റ് ഡേ ആഘോഷം സംഘടിപ്പിച്ചത്.

ചടങ്ങിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, വൈദികർ, സംഘടനാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

