കൊച്ചി: ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് അടിയന്തിരമായി നടപ്പിലാക്കണമെന്ന് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ 47-ാം സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലും ബജറ്റ് അവതരണത്തിലും പരാമര്ശങ്ങളൊും ഉണ്ടായിരുന്നില്ലെങ്കിലും നിയമസഭയില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ യോഗം വിളിക്കുകയും മുന്‍ഗണന നിശ്ചയിച്ച് ശുപാര്‍ശകള്‍ നടപ്പിലാക്കണം. മുനമ്പം പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികര്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കടലവകാശ നിയമം പ്രബല്യത്തില്‍ വരുത്തുന്നതിന് നടപടികള്‍ വേഗത്തിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 2026 ജൂലൈ 10 മുതല്‍ 12 വരെ ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ നടന്ന അസംബ്ലിയില്‍ കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളില്‍ നിുള്ള മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരുമടങ്ങു പ്രതിനിധികള്‍ പങ്കെടുത്തു.
പ്രസിഡന്റ് ആര്‍ച്ച്ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ സമാപനസന്ദേശം നല്കി. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ, എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. ഷെറി ജെ. തോമസ് രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ടും ബിജു ജോസി സാമ്പത്തിക റിപ്പോര്‍ട്ടും പ്രബലദാസ് മുന്യോഗ നടപടിക്രമങ്ങളും അവതരിപ്പിച്ചു. സെക്രട്ടറിമാരായ മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെല്ലാനത്തു പുത്തന്‍തോട് മുതലുള്ള കടല്‍ഭിത്തിയുടെ ശേഷിക്കുന്ന ഭാഗം പൂര്‍ത്തിയാക്കുന്നതിനും നിലവിലുള്ള ടെട്രാപോഡ് കടല്‍ഭിത്തി താഴുന്നുവെന്ന പരാതി പരിഹരിക്കുന്നതിനും സത്വര നടപടി സ്വീകരിക്കണം. തീരശോഷണം ഗുരുതരമായിട്ടുള്ള മറ്റു തീരങ്ങളിലും തീരപ്രകൃതിക്കുന്ന യോജിക്കുന്ന പ്രധിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. തിരുവനന്തപുരത്ത് മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കണം. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച പുതിയ ഇണജഞട നടത്തിയ പഠന റിപ്പോര്‍ട്ട് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത് പ്രാവര്‍ത്തികമാക്കണം. തീരദേശത്തിന്റെയും മത്സ്യത്തൊഴി ലാളികളെയും സമഗ്രവികസനം ലക്ഷ്യം വച്ച് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ സമ്മേളനം പ്രതീക്ഷയോടെ നോക്കിക്കാണുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തനത് ഭവന പദ്ധതി പുനരാരംഭിക്കുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായി അവതരിപ്പിച്ചിരിക്കുന്ന ‘മിഷന് സമുദ്ര’ പ്രതീഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഈ പദ്ധതി സൃഷ്ടിക്കാവുന്ന സാമൂഹിക ആഘാതവും പാരിസ്ഥിതിക ആഘാതവും സംബന്ധിച്ച് സുതാര്യമായ പഠനം നടത്തുകയും പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സംശയങ്ങളും ആശങ്കകളും മത്സ്യത്തൊഴിലാളി സമൂഹങ്ങളുമായി നേരിട്ട് സംവദിച്ച് വ്യക്തവും സുതാര്യവുമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ബ്ലൂ ഇക്കോണമിയെ സംബന്ധിച്ച് പഠിക്കാന്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി വിദഗ്ധസമിതിയെ രൂപീകരിക്കണം. തീരദേശഹൈവേയുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) പ്രസിദ്ധീകരിക്കുകയും തീരദേശ ജനതയുടെ ആശങ്കകള്‍ പരിഹരിക്കുകയും വേണം. ഉദ്യോഗ സംവരണത്തിന് തുല്യമായി ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ സംവരണം 4 ശതമാനമായി വര്‍ദ്ധിപ്പിക്കണം. ദലിത് ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രശ്നങ്ങളും മറ്റു സാമ്പത്തിക ക്ഷേമപ്രശ്നങ്ങളും പഠിച്ച് പരിഹരിക്കുതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുവാനും ഒരു പ്രത്യേക കമ്മീഷനെ നിയമിക്കണം. മുന്നാക്ക – പിന്നാക്ക – പട്ടിക വിഭാഗങ്ങള്‍ക്ക് നല്കുന്ന സ്ക്കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍, എന്നിവയുടെ തോത്, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവ പുനര്‍നിശ്ചയിക്കുകയും ഏകീകരിക്കുകയും വേണം.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സമുദായിക പ്രാതിനിധ്യത്തെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പുറത്തുവിടണം. പിഎസ്സി നിയമനത്തിലെ റോസ്റ്റര്‍ രീതി എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാകുന്ന വിധത്തില്‍ ഉചിതമായി ഭേദഗതി ചെയ്യണം. സര്‍ക്കാര്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന ഓപ്പറേഷന് തുഫാന്‍ എന്ന പദ്ധതിയെ കെആര്‍എല്‍സിസി സ്വാഗതം ചെയ്യുകയും പിന്തുണ രേഖപ്പെടുത്തുകയും ചെയ്തു. മദ്യനയം ഉദാരമാക്കരുതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
തോട്ടം മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കണം. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനും ലയങ്ങള്‍ പുതുക്കിപ്പണിയുന്നതിനും നടപടി സ്വീകരിക്കണം.
വിദേശസംഭാവന നിയന്ത്രണനിയമത്തിന്റെ ചട്ടങ്ങളിലെ സമീപകാല ഭേദഗതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തുടര്‍ച്ചയായ സാമ്പത്തികവര്‍ഷങ്ങളില്‍ വിദേശസംഭാവനകള്‍ സ്വീകരിക്കണം എന്ന് നിര്‍ബ്ബന്ധിക്കുന്ന പുതിയവ്യവസ്ഥ പുനഃപരിശോധിക്കണം. കോറോ ഹെല്‍ത്തിലെ തൊഴിലാളികള്‍ക്ക് നീതി ലഭ്യമാക്കുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
കെആര്‍എല്‍സിസിയുടെ ജൂബിലിയുടെ പശ്ചാത്തലത്തില്‍ ഭാവിപരിപാടികള്‍ ആവിഷ്കരിച്ച സമ്മേളനം പ്രേഷിതത്വം – വികസനം – വിമോചനം എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുവാനും ജൂബിലിയോടനുബന്ധിച്ച് ഒരു ദശവത്സര കര്‍മ്മരേഖ പുറത്തിറക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഭാവി വികസനത്തില്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് അധികാരത്തില്‍ വന്ന ശ്രീ. വി. ഡി. സതീശന് സര്‍ക്കാരിന് ലത്തീന്‍ സമൂഹത്തിന്റെ എല്ലാവിധത്തിലുള്ള പിന്തുണയും വിജയങ്ങളും ആശംസിച്ചു.

