കൊല്ലം: കിടപ്പു രോഗികളുടെയും കാൻസർ രോഗികളുടെയും ജോലി ചെയ്യുവാൻ കഴിയില്ലാത്തവരുടെയും മക്കൾക്ക് സ്കൂൾ ആവശ്യത്തിനുള്ള പഠനോപകരണങ്ങൾ സമാഹരിച്ചും നൽകി നർക്കി കുറിപ്പുഴ മരിയ ആഗ്നസ് സ്കൂൾ പാലിയേറ്റീവ് ക്ലബ്.
പരോപകരണങ്ങൾ സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ മരുട്ടിനിൽ നിന്ന് വികെർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എം. സേവ്യർ ഏറ്റുവാങ്ങി.
വികെർ സെക്രട്ടറി ജോസ് സ്റ്റീഫൻ, ചീഫ് കോ-ഓർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡി കോസ്റ്റ, വെൽഫെയർ കോ-ഓർഡിനേറ്റർ ഷൈജു, അദ്ധ്യാപകരായ സൈജു, ശാന്തിനി, പ്രാകൽ, സിന്ധു, ജെസി, സുനി ലമേരി, മിന്റ്, സിസ്റ്റർ ഷെബിനി, വിദ്യാർത്ഥിനി പ്രതിനിധി സഹരി എന്നിവർ പ്രസംഗിച്ചു.

