ആലപ്പുഴ: ആലപ്പുഴ രൂപതയിലെ അഭിഭാഷകാരെ ഒരുമിപ്പിച്ചുകൊണ്ട് ‘അഡ്വേക്കറ്റ് ഫോറം’ ഔപചാരികമായി തുടക്കം കുറിച്ചു. വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ . കെ ഏൽ സി എ സംസ്ഥാന പ്രസിഡന്റും കേരള ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡറുമായ അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപത ബിസിസി ഡയറകർ അഡ്വേക്കറ്റ് ഫാ. ജോസ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.
ലെയ്റ്റി കമ്മീഷൻ നേതൃത്വമെടുത്തു സംഘടിപ്പിച്ച യോഗത്തിൽ അഡ്വക്കേറ്റുമാരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. എല്ലാ അഭിഭാഷകരേയും പങ്കു ചേർത്ത് ഫോറം വിപുലമാക്കി ജനങ്ങൾക്കും പൊതു സമൂഹത്തിനും നിയമ ബോധനവും മറ്റു സഹായങ്ങളും ചെയ്യുകയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്.
Trending
- സി.ബി.സി.ഐയിൽ പുതിയ നിയമനങ്ങൾ; നിസ്കോർട്ട് ഡയറക്ടറായി ഫാ. മാർട്ടിൻ സാദിഖ്
- വിശുദ്ധ ഫ്രാൻസിസിന്റെ സ്മരണയിൽ അസ്സീസിയിൽ വിപുലമായ ആഘോഷങ്ങൾ
- കരാട്ടെ ചാമ്പ്യൻഷിപ്പിൽ ജാബിനും ജാസനും സ്വർണം
- കുട്ടികൾക്കൊപ്പം ഒക്ടോബർ ഒന്നിന് പാപ്പാ ജപമാല ചൊല്ലും
- കെഎൽസിഎ തൈക്കൂടം മേഖല സമ്മേളനവും ആൽബർട്ട് കേളന്തറ അനുസ്മരണവും
- തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും
- ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം പ്രധാനപ്പെട്ടത്: ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

