കോഴിക്കോട്: ജീസസ് യൂത്തിന്റെ സഹസ്ഥാപകനും പ്രമുഖ ഈശോ സഭാ വൈദികനുമായ ഫാ. എബ്രഹാം പള്ളിവാതുക്കൽ എസ്. ജെ അന്തരിച്ചു.86 വയസ്സായിരുന്നു.
ആഗോളതലത്തിൽ വളർന്ന ‘ജീസസ് യൂത്ത്’ എന്ന യുവജന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രധാനികളിൽ ഒരാളായിരുന്നു.ആത്മീയ രംഗത്തും യുവജന ശുശ്രൂഷകളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിന് വലിയ നഷ്ടമാണ്.
ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായ ഫാ. എബ്രഹാം, അനേകം യുവജനങ്ങളുടെ ആത്മീയ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. പ്രസ്ഥാനത്തിന്റെ ആദ്യകാല ആനിമേറ്റർമാരിൽ ഒരാളെന്ന നിലയിൽ, അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ഭൂരിഭാഗവും യുവജന സുവിശേഷവൽക്കരണം, വിശ്വാസ രൂപീകരണം എന്നിവയ്ക്കായി നീക്കിവച്ചിരിന്നു.
ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മൃതസംസ്കാരം നാളെ ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കോഴിക്കോട് മലാപറമ്പ് ക്രൈസ്റ്റ് ഹാളില്‍വെച്ചു നടക്കും.

