കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കലിന്റെ സാന്നിധ്യത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് ചുമതല കൈമാറ്റം നടന്നത്. നിലവിലെ ഡയറക്ടറായിരുന്ന ഫാ. ജോർജ് സെക്വീരയിൽ നിന്ന് ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ഔദ്യോഗികമായി ചുമതല ഏറ്റുവാങ്ങി. ലൂർദ് ആശുപത്രിയുടെ വളർച്ചയ്ക്കും സേവന മികവിനും നൽകിയ അമൂല്യ സംഭാവനകളെ വികാരി ജനറൽ പ്രത്യേകം അനുസ്മരിക്കുകയും, ഫാ. ജോർജ് സെക്വീരയുടെ നേതൃത്വത്തിൽ ആശുപത്രി കൈവരിച്ച പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു.
പുതിയ ഡയറക്ടർക്ക് ആശംസകൾ നേർന്ന മോൺ. മാത്യു കല്ലിങ്കൽ, രോഗികേന്ദ്രീകൃത സേവനങ്ങളിലും ആരോഗ്യപരിപാലന രംഗത്തുമുള്ള ലൂർദ് ആശുപത്രിയുടെ മികവ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ ചേർന്ന് ഫാ. ജോർജ് സെക്വീരയ്ക്ക് ഉപഹാരം സമർപ്പിച്ചു.
മോൺ. ജോസഫ് എട്ടുരുത്തിൽ,ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സോനു അംബ്രോസ് ഇത്തിത്തറ, ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ, വൈദികർ, ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

