തൃശൂർ :സി എൽ സി മുൻ ദേശീയ സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം നടത്തി. ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു . സി എൽ സി ദേശീയ സംസ്ഥാന ഭാരവാഹികളുടെ “സെർവിയം 2026” നേതൃസംഗമം ചാലക്കുടി ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവടുകൾക്കനുസരിച്ച് പ്രവർത്തനങ്ങളെ കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാക്കി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് കോട്ടപ്പുറം രൂപത ബിഷപ് ഡോക്ടർ അംബ്രോസ് പുത്തൻവീട്ടിൽ പ്രസ്താവിച്ചു . ഡേവിസ് കൊച്ചുവീട്ടിൽ പതാക ഉയർത്തി . ചാലക്കുടി ഫൊറോന വികാരി.ഫാ.വർഗീസ് പാത്താടൻ, ജോസി കോണത്ത്, എന്നിവർ പ്രസംഗിച്ചു.വിവിധ സെഷനുകളിൽ ഫാ. ജോസ് ഇടശ്ശേരി, ഒ.ഡി. വർക്കി, പ്രൊഫ. ജോസഫ് സി. മറ്റം, അഡ്വക്കേറ്റ് ജോസഫ് അറങ്ങാശ്ശേരി , അനിൽ. പി. എൽ., ഒ. എസ്. ടോമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു . “സെർവിയം 2026” സി എൽ സി നേതൃസമ്മേളനം കോഡിനേറ്റർ വിൽസൻ കല്ലൻ ,ജോസി കോണത്ത്,ജോജോ മനക്കിൽ, സീന ജോസഫ് , ഇഗ്നേഷ്യസ് തോമസ് , ജോൺസൺ വാളൂർ , റീത്താ ദാസ്, ഡാനി സി. കെ., സണ്ണി കുണ്ടുകുളം, ലീന ബാബു, ബാബു മേലെടത്ത് എന്നിവർ സംസാരിച്ചു.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

