കൊച്ചി : സെൻറ് പയസ് ടെൻത് കാർമലൈറ്റ് മഞ്ഞുമ്മൽ പ്രൊവിൻസ് അംഗമായ ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് സ്വിറ്റ്സർലൻഡിലെ ഫ്രീബുർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ബൈബിൾ വിജ്ഞാനിയത്തിൽ (Biblical Theology) ഡോക്ടറേറ്റ് (Ph D) ലഭിച്ചു. പഴയ നിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ 17, 18 അധ്യായങ്ങളെ ആസ്പദമാക്കി ഏലിയാ പ്രവാചകനെ വരൾച്ചയുടെയും മഴയുടെയും ദൂതനായി ചിത്രീകരിക്കുന്ന വിവരണാത്മക പഠനമായിരുന്നു അദ്ദേഹത്തിൻറെ ഗവേഷണ വിഷയം. (Prophet Elijah as Herald of Drought and Rain: A Narratological Study of I Kings 17-18). വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഇടവകയിലെ മരോട്ടിക്കൽ ഫ്രാൻസിസിന്റെയും പരേതയായ ലീലാമ്മയുടെയും മകനാണ് ഫാ.ലിൻസൺ.
Trending
- ഫാ. ഫിർമുസ് കാച്ചപ്പിള്ളി അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു
- തൈക്കൂടം ഇടവക സി.എൽ.സിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- വിശുദ്ധ ഫ്രാൻസിസിയുടെ ‘സൂര്യകീർത്തനം’ മലയാളത്തിലേക്ക്; ഓഗസ്റ്റ് 6ന് അസീസിയിൽ പ്രകാശനം ചെയ്യും
- വില്ലാർവെട്ടം രാജവംശ ചരിത്രം സത്യാന്വേഷണത്തിന്റെ ഭാഗം: മന്ത്രി അനൂപ് ജേക്കബ്
- ലോക വയോജന ദിനം: പാപ്പയുടെ സന്ദേശത്തിലെ അഞ്ച് പ്രധാന ആഹ്വാനങ്ങൾ
- കെഎൽസിഡബ്ല്യുഎ വരാപ്പുഴ അതിരൂപതയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
- കുട്ടികൾക്കായി ‘ബൈബിൾ ഇൻ എ ഇയർ: ഫാമിലി എഡിഷൻ’ പോഡ്കാസ്റ്റ് 2027-ൽ
- ദൈവരാജ്യത്തിന്റെ നിധി കണ്ടെത്തുമ്പോൾ ജീവിതം വിശാലമാകുന്നു: ലെയോ പതിനാലാമൻ പാപ്പാ

