കൊച്ചി: അർണോസ് പാതിരി രചിച്ച പുത്തൻപാന പുന: പ്രകാശനം ചെയ്ത് ജനകീയമായി പ്രചരിപ്പിക്കുന്നതിലും സഭാ ചരിത്ര രംഗത്തും ആൻ്റണി പുത്തൂർ ചാത്തിയാത്ത് വലിയ സേവനമാണ് നല്കിയതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ സംഘടിപ്പിച്ച ആൻ്റണി പുത്തൂർ അനുസ്മരണ സമ്മേളനത്തിൽ അനുശോചന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവചരിത്രരേഖകൾ വളച്ചൊടിക്കാൻ ശ്രമമുണ്ടായപ്പോഴെല്ലാം ഒരു പോരാളിയെപ്പോലെ ഇടപെട്ട് അന്വേഷണാത്മക വഴികളിലൂടെ സത്യം കണ്ടെത്താൻ അഗാധമായി പരിശ്രമിച്ച് തൻ്റെ ഇടം അടയാളപ്പെടുത്തി കടന്നുപോയ മഹത് വ്യക്തിത്വമായിരുന്നു ആൻ്റണി പുത്തൂർ എന്ന് വരാപ്പുഴ അതിരൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ ഡോ. പീറ്റർ കൊച്ചുവീട്ടിൽ അഭിപ്രായപ്പെട്ടു. സഭയ്ക്കും സമൂഹത്തിനും ആന്റണി പുത്തൂർ നൽകിയ സംഭാവനകൾക്ക് അംഗീകാരമായിട്ടാണ് ഫോക്ലോർ അക്കാദമി ഫെല്ലോഷിപ്പ്, കെ സി ബി സി ഗുരുപൂജ പുരസ്കാരം, കെ എൽ സി എച്ച് എ ചരിത്രപ്രതിഭ പുരസ്കാരം, കേരളവാണി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചത് എന്ന് കോട്ടപ്പുറം രൂപത വികാർ ജനറലും കെ എൽ സി എച്ച് എ ഡയറക്ടറുമായ ഫാ.റോക്കി റോബി കളത്തിൽ അനുസ്മരിച്ചു. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ രൂപത സഹായമെത്രാനുമായ ഡോ.ഡെന്നീസ് കുറുപ്പശ്ശേരി സന്നിഹിതനായിരുന്നു. കെഎൽസിഎച്ച്എ പ്രസിഡൻ്റ് മുൻ എം.പി. ഡോ.ചാൾസ് ഡയസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, മഹാരാജാസ് കോളേജ് മുൻ പ്രൊഫസർ ഡോ.ജോർജ് ഇരുമ്പയം, കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ജോൺ ബോസ്കോ, ഷെവ. ഡോ. ഗ്രിഗറി തോമസ് മാളിയേക്കൽ, ഇന്ത്യ ലിത്വാനിയ ഫ്രണ്ട്ഷിപ്പ് പുരസ്കാര ജേതാവ് ഡോ.പ്രസാദ് തെരുവത്ത് ഒസിഡി, സെൻ്റ് തെരേസാസ് മൊണാസ്ട്രി സുപ്പീരിയർ ഡോ.സക്കറിയാസ് കരിയിലക്കുളം ഒസിഡി, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, കെഎൽസിഎച്ച്എ വൈസ് പ്രസിഡൻ്റ് പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസ്, വരാപ്പുഴ അതിരൂപത ആർക്കൈവ്സ് ഡയറക്ടർ ഡോ. അൽഫോൻസ് പനക്കൽ, കെഎൽസിഎ ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, ചരിത്രാന്വേഷി ജനറൽ സെക്രട്ടറി ജോസ് ക്രിസ്റ്റഫർ മാളിയേക്കൽ, കെ എൽ സി എച്ച് എ സെക്രട്ടറി മാത്തച്ചൻ അറയ്ക്കൽ, എം എസ് അഗസ്റ്റിൻ, അഡ്വ. ക്രിസ്റ്റഫർ വാലൻ്റൈൻ, ആൻ്റണി പുത്തൂരിൻ്റെ പുത്രിമാരായ റാണി ആൻ്റണി, സിന്ധു ആൻ്റണി, സെൻ്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ബേബി തദേവൂസ്, ചരിത്രാന്വേഷി ഖജാൻജി ജോസഫ് തോമസ്, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറി ഡോ.ഗ്രിഗറി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. ആൻ്റണി പുത്തൂരിൻ്റെ സ്മരണ നിലനിർത്തുന്നതിന് ഉചിതമായ ഒരു സ്മാരകം ഉണ്ടാക്കണമെന്ന് യോഗത്തിലുണ്ടായ നിർദേശം ഗൗരവതരമായി കണക്കിലെടുക്കുമെന്ന് ഡോ.ചാൾസ് ഡയസ് പറഞ്ഞു.
Trending
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്ത്തോട്ടം പാക്കേജും
- പുത്തൻപാന പ്രചാരണത്തിന് ആൻ്റണി പുത്തൂർ ചാത്തിയാത്ത് വഹിച്ച പങ്ക് മഹത്തരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
- ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ഫോർട്ട് കൊച്ചി രൂപത ആസ്ഥാനം സന്ദർശിച്ചു
- കോഴിക്കോട് രൂപതയ്ക്ക് ഇന്ന് 103 വയസ്സ്
- ‘ഈശ്വരാ വഴക്കില്ലല്ലോ’
- ട്രോളിങ് നിരോധനവും പ്രതിസന്ധികളും

