വത്തിക്കാൻ സിറ്റി : പാപ്പയുടെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി സ്പെയിനിലെ മെത്രാൻസമിതി അംഗങ്ങളുമായി ലെയോ പതിനാലാമൻ പാപ്പ കൂടിക്കാഴ്ച നടത്തി. യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടതുപോലെ കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാനാണ് താനും ആവശ്യപ്പെടുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു. അദ്ധ്യാത്മിക മേഖലയിലെ പരസ്പരമുള്ള ആശയകൈമാറ്റത്തിനുള്ള പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിച്ചു. ഭിന്ന സംസ്കാരങ്ങളും ഭാഷകളും നിലനിൽക്കുന്നതും നാനാത്വം ജീവിക്കുന്നതുമായ ഒരു സമൂഹമെന്ന നിലയിൽ പരസ്പരസംവാദങ്ങളുടെയും പരസ്പരമുള്ള മനസ്സിലാക്കലിന്റെയും പ്രാധാന്യത്തിലേക്കും പരിശുദ്ധ പിതാവ് വിരൽ ചൂണ്ടി. ഒരു ഭാഗത്ത് അനാവശ്യമായ ഭാരമാകുന്നവ ഒഴിവാക്കേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടുമ്പോൾ, മറുഭാഗത്ത്, സഭയുടെ വിശ്വാസപൈതൃകമുൾപ്പെടെയുള്ളവ, സംവാദത്തിനും കണ്ടുമുട്ടലുകൾക്കും വേണ്ട ഉപകരണങ്ങളായി മാറേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മെത്രാന്മാർക്ക് ഐക്യം വളർത്താനുള്ള ചുമതലയുണ്ട്. ക്രിസ്തുവുമായും, പത്രോസിന്റെ പിൻഗാമിയുമായും, ആഗോളസഭയുമായും, വൈദികരും രൂപതാസമൂഹവുമായും, സമർപ്പിതരുമായും, വ്യത്യസ്ത സഭാസംഘടനകളുമായുമുൾപ്പെടെ ഐക്യം വളർത്താനുള്ള ചുമതലയാണതെന്ന് പാപ്പ പറഞ്ഞു.
Trending
- പ്രാര്‍ത്ഥനയുടെ പൈതൃകം കുടുംബങ്ങളില്‍ വീണ്ടും സജീവമാക്കണം: ലിയോ പതിനാലാമന്‍ പാപ്പ
- എ.ഐ. സാങ്കേതികവിദ്യയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതം; ‘കോൺഫിഡോ’ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
- കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്
- മധ്യപ്രദേശിൽ കോൺവെന്റിലെത്തിയ ക്രൈസ്തവരെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ
- ക്യൂബയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്
- ജീവന്റെ സംരക്ഷണത്തിനായി ചെന്നൈയിൽ യുവജനങ്ങളുടെ ശബ്ദമുയർന്നു; മാർച്ച് ഫോർ ലൈഫ് ശ്രദ്ധേയമായി
- വിശ്വസാഹോദര്യത്തിന്റെ ഈണം:വി ആർ ദി വേൾഡ്
