കൊച്ചി : എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജിന്റെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ വരാപ്പുഴ അതിരൂപത ക്ലബ്ബ് സംഘടിപ്പിച്ച ഫ്രാൻസിസ് പാപ്പാ മെമ്മോറിയൽ പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ് ഞായർ രാവിലെ 9 മണിക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപമുള്ള സെന്റ് ആൽബർട്ട് കോളേജ് ടർഫിൽ വൈപ്പിൻ എംഎൽഎ ശ്രീ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ , അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , ആൻ്റണി ചാർളി, ജോസഫ് വിജയൻ , ഫ്രാൻസിസ് ടി.ജെ എന്നിവർ സംസാരിച്ചു .

ഫ്രണ്ട്സ് എഫ് സി മാള ഒന്നാം സ്ഥാനവും , സെൻ്റ് ജൂഡ് ആൻ്റ് സെൻ്റ് ജോസഫ് തേവര രണ്ടാം സ്ഥാനവും , ഫ്രണ്ട്സ് എഫ് സി മാള ബി ടീം മൂന്നാം സ്ഥാനവും , ഉദയ ചിറ്റയം കൊല്ലം നാലാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനദാനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ. എ. ആൻസൺ നിർവഹിച്ചു .

