ഡോ.ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ
തീ,
ദൈവ തീ,
പരിശുദ്ധാത്മാവ്,
തലയിലെത്തി…
ബുദ്ധിയിൽ,
ഭാഷയിൽ
ആളി…
ആത്മാവിൽ
ജ്ഞാനമായ്
തെളിഞ്ഞ്…
നെഞ്ചിൽ
ധൈര്യമായ്
കത്തി…
ഹൃദയത്തിൽ
സ്നേഹമായ്
പടർന്ന്…
ലോകത്തെ
ഉജ്വലിപ്പിച്ച
മഹാദിനം.
ഇന്ന്,
പെന്തകോസ്താ ദിനം.
‘പെന്തകോസ്ത’,
ഇത്
ഗ്രീക്ക് പദം.
അർത്ഥം
അമ്പതാമത്തേത്.
പെന്തകോസ്ത
ഇത്,
സഭയുടെ
ഉദ്ഘാടന ദിനം.
പാടാം,
നമുക്ക്…
“പരിശുദ്ധാത്മാവേ
നീയെഴുന്നള്ളി
വരണമേ,
എന്റെ
ഹൃദയത്തിൽ…”
ഉത്ഥിതൻ
ശിഷ്യരോട്
കൽപ്പിച്ചിരുന്നു:
‘നിങ്ങൾ
ജറുസലേം
വിട്ട്
പോകരുത്.
പിതാവിന്റെ
വാഗ്ദാനം
കാത്തിരിക്കൂ.
പരിശുദ്ധാത്മാവിൻ
സ്നാനം കിട്ടും.’
കിട്ടി,
തീ നാവായ്,
ആ,
ദൈവ തീ,
നവീകരണ തീ,
ആനന്ദ തീ,
ആത്മസ്നാനം.
ഭാഷയായിരുന്നു
പ്രശ്നം,
അന്ന്.
ഭാഷ
തന്നെയാണ്
പ്രശ്നം,
ഇന്ന്.
ഭാഷ
തന്നെയാവും,
പ്രശ്നം
നാളെയും…
എന്തെന്നാൽ…
Communication
Is the bridge
Between
Confusion
And
Clarity,
Hell
And
Heaven…
ഉത്തമമായ
ആശയവിനിമയത്തിന്
ഒരു
മരുന്നേയുള്ളു,
ഒരു
ഒറ്റമൂലി…
ഒരേയൊരു
ആത്മീയ
ഒറ്റമൂലി.
ദൈവ തീ…
സ്നേഹ തീ…
ജ്ഞാന തീ…
പരിശുദ്ധാത്മാവ്.
പിന്നെ,
സംഭവിച്ചോളും…
Spiritual refinement,
&
Enlightenment
ആത്മീയ
പ്രബുദ്ധതയും,
ജ്ഞാനോദയവും.
ഒരു
പുതിയ
ആകാശവും,
ഒരു
പുതിയ
ഭൂമിയും…
‘പെന്തകോസ്ത’യ്ക്ക്
മൂന്നു
തലങ്ങൾ,
മാനങ്ങൾ.
ഒന്ന്.
കണ്ണുനീരോടെ
വിതച്ചവർ,
സന്തോഷത്തോടെ
കൊയ്യുന്ന,
വിളവെടുപ്പിന്റെ,
ഉത്സവം,
ഇസ്രായേൽ
ജനത്തിന്.
രണ്ട്.
ദൈവം
ഇസ്രായേൽ
ജനത്തോട്,
മോശ വഴി,
പത്തു കല്പനകൾ
നൽകി,
ചെയ്ത
സ്നേഹ
ഉടമ്പടിയുടെ,
ദിവ്യമായ
ഓർമ.
മൂന്ന്.
ഈശോയുടെ
ഉയിർപ്പ്
കഴിഞ്ഞ്,
അമ്പതാം
ദിവസം
ശിഷ്യന്മാരിൽ
പരിശുദ്ധാത്മാവ്
എഴുന്നള്ളി
അവരെ
പുതിയ
മനുഷ്യരാക്കി,
ശിഷ്യ ജീവിതം
‘മി ഷ ൻ’
ആക്കിയ
മഹാദിനം.
പരിശുദ്ധാത്മാവ്
അഥവാ
ദൈവതീ,
ഇല്ലാതെ,
ഒരുമിച്ചുള്ള
ഒരു
പണിയും
നടക്കില്ല.
നടന്നിട്ടില്ല,
നടക്കുന്നില്ല,
ഇനി,
നടക്കുകയും
ഇല്ല.
ഒരുവൻ
‘പറയുന്നത്,’
അപരന്
‘മനസ്സിലാവുന്നില്ല’
തീർന്നില്ലേ,
കഥ..?
ഫലം:
പണി
തീരാത്ത
ബാബേൽ
ഗോപുരങ്ങൾ.
ഒന്ന്,
ചുറ്റും,
സൂക്ഷിച്ചു
നോക്കിയാൽ
കാണാം…
പണി
തീരാത്ത
മനുഷ്യർ,
ബന്ധങ്ങൾ,
കുടുംബങ്ങൾ,
ഇടവകകൾ,
രൂപതകൾ,
ഗ്രാമങ്ങൾ,
നഗരങ്ങൾ,
രാഷ്ട്രങ്ങൾ…
പണി
തീരാത്ത
ലോകം.
അന്ന്,
പെന്തകോസ്ത
നാളിൽ
ഒരു
ഗ്രാമ ഭാഷ,
ലോക ഭാഷയായി.
ഒരു
ഭാഷ,
ഒരു
കേൾവി,
ഒരർത്ഥം,
ഒരേ ഗ്രാഹ്യം,
ഒരേ അനുഭവം,
ഒരേ മനസ്സ്,
ഒരേ ഹൃദയം,
ഒരേ ആത്മാവ്,
ഒരേ വിശ്വാസം,
ഒരേ പ്രത്യാശ,
ഒരേ ആനന്ദം,
ഒരു കൂട്ടായ്മ…
ഇത്
ദൈവഭാഷ,
സ്വർഗ്ഗീയഭാഷ,
സ്നേഹഭാഷ,
അതിന്റെ മാജിക്.
ഈ
സ്വർഗ്ഗീയ ഭാഷ
ലഭിച്ചവർ,
പഠിച്ചവർ,
അനുഗ്രഹീതർ…
അവർക്ക്
ഈ
ഭാഷയുടെ
നിഗൂഢ
ലിപികളും
വ്യാകരണവും
ഗ്രഹിക്കാനും,
അനുഭവിക്കാനും
സാധിക്കും.
അവയാണ്,
ആത്മാവിന്റെ
ഏഴ്
ദാനങ്ങളും,
പന്ത്രണ്ട്
ഫലങ്ങളും.
ഈ
അമൂല്യമായ
ആത്മീയ
ഭാഷ,
ദൈവം
ലോകത്തിന്
പകർന്നു
നൽകിയ
സുന്ദര
ദിനമാണിത്.
ഈ
ഭാഷയുടെ
ഗുരു,
പരിശുദ്ധാത്മാവ്.
ഈ
ഗുരു
കൂടെയുള്ളവർ,
ഉള്ളിലുള്ളവർ,
നക്ഷത്രങ്ങൾ
പോലെ
അറിവിലും,
വിശ്വാസത്തിലും,
പ്രത്യാശയിലും,
സ്നേഹത്തിലും,
നീതിയിലും,
സത്യത്തിലും,
സ്വാതന്ത്ര്യത്തിലും,
ആനന്ദത്തിലും,
ജ്വലിക്കും…
‘അവർ,
കഴുകന്മാരെ
പോലെ
ചിറകടിച്ചുയരും.
അവർ,
ഓടിയാലും
ക്ഷീണിക്കുകയില്ല.
നടന്നാൽ
തളരുകയുമില്ല.’
എന്ന്,
പ്രവാചകൻ
ഏശയ്യ
ആത്മാവിന്റെ
പ്രകാശം
ഇല്ലാത്തവരെ,
ഉടനെ തിരിച്ചറിയാം,
വകതിരിവ്
ഉണ്ടാകില്ല,
മര്യാദ
ഉണ്ടാവില്ല.
നമുക്ക്
വേണം
സത് സ്വഭാവവും
സത് ഗുണവും
ഇനി,
ഒരു
പ്രാർത്ഥന.
പരിശുദ്ധാത്മാവേ
എഴുന്നെള്ളി
വരണമേ.
ദാനങ്ങൾ
ഏഴുമേകി
ദാസരെ
നീ ഉണർത്തണേ.
ദിവ്യ വരങ്ങൾ
തൂകി
നന്മയിൽ
നടത്തണേ…
ആത്മാവേ,
പാവനാത്മാവേ,
ഞങ്ങളുടെയും,
ലോകത്തിന്റെയും
മുഖം
നവീകരിക്കണമേ.
ആമേൻ.

