മാനാഞ്ചേരിക്കുന്ന് : കോട്ടപ്പുറം ഇൻ്റഗ്രേറ്റഡ് ഡെവലപ്മെൻ്റ് സൊസൈറ്റിയും (KIDS) തൃശൂർ കൃഷി വിജ്ഞാന കേന്ദ്രവും സെന്റ് പോൾസ് ഇടവക സാമൂഹിക ശുശ്രൂഷ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘നൂതന സുസ്ഥിര കാർഷിക സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെമിനാറും പ്രദർശനവും’ മാനാഞ്ചേരിക്കുന്ന് സെൻ്റ് പോൾസ് ദൈവാലയ മതബോധന ഹാളിൽ വെച്ച് നടന്നു.
മാനാഞ്ചേരിക്കുന്ന് സെൻ്റ് പോൾസ് ഇടവക സഹവികാരി ഫാ. നിവിൻ കളരിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം പാറക്കടവ് ബ്ലോക്ക് മെമ്പർ സ്മിത ജോയ് നിർവ്വഹിച്ചു. കിഡ്സ് കോട്ടപ്പുറം അസിസ്റ്റന്റ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽ മുഖ്യപ്രഭാഷണം നടത്തി. സെൻ്റ് പോൾസ് മാനാഞ്ചേരിക്കുന്ന് കേന്ദ്രസമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം കാർഷിക വിത്ത് വിതരണോദ്ഘാടനവും നടന്നു. തുടർന്ന് നടന്ന കാർഷിക അവബോധ ക്ലാസ്സിന് തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്മിത കെ.പി. നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രധാന സെഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അപർണ്ണ ജി.എസ്. നയിച്ചു. ആധുനികവും സുസ്ഥിരവുമായ പുതിയ കാർഷിക സാങ്കേതികവിദ്യകളെക്കുറിച്ച് കർഷകർക്ക് വിശദമായ ജ്ഞാനം പകരുന്നതായിരുന്നു ക്ലാസ്സുകൾ.
കോട്ടപ്പുറം കിഡ്സ് കോ-ഓർഡിനേറ്റർ ഗ്രേയ്സി ജോയ് ചടങ്ങിൽ സ്വാഗതവും, കിഡ്സ് കോട്ടപ്പുറം ആനിമേറ്ററും ഇടവക സാമൂഹിക ശുശ്രൂഷ സമിതി ജോയിന്റ് കൺവീനർ മോളി ജോസഫ് നന്ദിയും രേഖപ്പെടുത്തി. കർഷകരും ഇടവകാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

