കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനാഘോഷ പരിപാടികളും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രോഗികൾക്ക് പ്രതീക്ഷ നൽകുന്ന ഇടമാണ് ആശുപത്രിയെന്നും ആ അർത്ഥത്തിൽ ലൂർദ് ആശുപത്രി അനുഗ്രഹീതമാണെന്നും അദ്ദേഹം പറഞ്ഞു.ഓരോ രോഗിയെയും നമ്മുടെ അതിഥിയാണെന്ന മനോഭാവത്തോടെ വേണം ആശുപത്രികൾ പരിചരിക്കേണ്ടതെന്നും മാനവികതയും ദൈവികതയും അതിനൂതന ചികിത്സ സൗകര്യങ്ങളും സമന്വയിക്കുമ്പോഴാണ് ആരോഗ്യപരിചരണം ഫലപ്രദമാകുന്നതെന്നും ലൂർദ് ആശുപത്രി അങ്ങിനെയുള്ള ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൂർദ് ആശുപത്രിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സംഘടിപ്പിച്ച ലഗാമെ 2024 ന് ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീരയ്ക്ക് നൽകി പ്രകാശനം ചെയ്തു. ഇൻറർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ, വേൾഡ് ബാങ്ക് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന എത്തിക്കൽ പ്രിൻസിപ്പിൾസ് ഇൻ ഹെൽത്ത് കെയർ (EPiHC) സിഗ്നേറ്ററി ആയി ലൂർദ് ആശുപത്രിയെ അംഗീകരിച്ചതിനുള്ള അംഗീകാരം ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ക്വാളിറ്റി സിസ്റ്റം ഓഫീസർ ലിഡിയ മരിയ ടോം എന്നിവർ ജസ്റ്റിസിൽ നിന്നും ഏറ്റുവാങ്ങി. ലൂർദ് ആശുപത്രിയുടെ വിഷൻ 2026
പദ്ധതി ലൂർദ് കെയർ 360 യുടെ ഭാഗമായി പുതുതായി ആരംഭിക്കുന്ന ശ്വാസം, ഉടൻ കരുതൽ , സേവ് ലൈഫ് 10K CPR ട്രെയിനിങ്ങ്, പ്രാണ, കവചം എന്നീ പദ്ധതികളുടെ ഉദ്ഘാടനവും ജസ്റ്റിസ് നിർവഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ.പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം , ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്,
ഡോ. റോജോ ജോയ്, എച്ച് ആർ മാനേജർ അന്ന സിജി ജോർജ് എന്നിവർ സംസാരിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ കീഴിൽ കൂടുതൽ കാലം സേവനം ചെയ്ത നഴ്സുമാരെ അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൻ്റെ ഭാഗമായി ആദരിച്ചു. കലാ സന്ധ്യയോടുകൂടി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ സമാപിച്ചു.
Trending
- ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കണം: കെആർഎൽസിസി
- യുവജനങ്ങളുടെ പ്രിയവിശുദ്ധൻ; തീർഥാടകരുടെ ആത്മീയ സങ്കേതമായി പള്ളിക്കര കാർലോ അക്കുത്തിസ് ദേവാലയം
- പാപ്പയുടെ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി; ശസ്ത്രക്രിയയ്ക്ക് വിധേയനാകും
- കണ്ണങ്കുന്നത്ത് പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് കൊടിയേറി
- ഫാ. എൽ. എം. സുക്കോൾ സ്മാരക ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ്: പരിയാരം സെന്റ് മേരീസ് ജേതാക്കൾ
- കെസിഎഫ് മലബാർ മേഖലാ നേതൃസംഗമം: സ്വാഗതസംഘം രൂപീകരിച്ചു
- സ്വാഭാവിക ജീവൻ ഇല്ലാതാക്കുന്ന തിന്മകൾക്കെതിരെ സ്നേഹ സംസ്കാരം രൂപപ്പെടണം : ഫാ. അലക്സ് കുരിശു പറമ്പിൽ
- ബിഷപ് ബെൻസിഗറിന്റെ ദീർഘവീക്ഷണമാണ് ഇന്നത്തെ നഴ്സിംഗ് സമൂഹത്തിന്റെ അടിത്തറ: ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി

