പുനലൂർ: വിദ്യാർത്ഥികൾക്ക് ശരിയായ തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും ഭാവി സാധ്യതകളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പുനലൂർ രൂപതാ ജീസസ് യൂത്ത് മൂവ്മെന്റും ആലപ്പുഴ ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ഓറിയന്റേഷൻ പ്രോഗ്രാം ‘ദിശ 2026’ ശ്രദ്ധേയമായി. ഉന്നതവിദ്യാഭ്യാസ-തൊഴിൽ മേഖലകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനായി ഒരുക്കിയ ക്യാമ്പിൽ എൺപത്തിയഞ്ചോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
പുനലൂർ രൂപതാ ജീസസ് യൂത്ത് ഡയറക്ടർ റെവ. ഫാ. വിപിൻ ബേബി എസ് ഡി പി -യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം പുനലൂർ രൂപതാ മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ നിർവ്വഹിച്ചു. ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് പ്രാർത്ഥനയുടെയും വ്യക്തമായ ലക്ഷ്യബോധത്തിന്റെയും പ്രാധാന്യം അദ്ദേഹം തന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖർ ക്യാമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡോ. നിർമൽ ഔസേപ്പച്ചൻ ഐ.എ.എസ് വീഡിയോ കോൺഫറൻസിലൂടെ വിദ്യാർത്ഥികളുമായി സംവദിച്ചു. തന്റെ സിവിൽ സർവീസ് പഠനാനുഭവങ്ങളും യാത്രയും അദ്ദേഹം പങ്കുവെച്ചത് സിവിൽ സർവീസ് മോഹിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമായി. മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്ന് ഏറ്റവും കൂടുതൽ എം.ബി.ബി.എസ് വിദ്യാർത്ഥികളെ വാർത്തെടുക്കുകയും, കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും മാതൃകയായി നിലകൊള്ളുകയും ചെയ്യുന്ന ആലപ്പുഴ ക്രൈസ്റ്റ് കോളേജ് ഡയറക്ടർ ശ്രീ. ഔസേപ്പച്ചൻ വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ഡോ. ജോസ്, ഡോ. ശിൽപ എന്നിവർ തങ്ങളുടെ എം.ബി.ബി.എസ് പഠനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത് മെഡിക്കൽ വിദ്യാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആവേശമായി മാറി. കൂടാതെ, പ്രശസ്ത സർജനും സാമൂഹിക പ്രവർത്തകനുമായ ഡോ. അമൽ സുദീപ്, മോട്ടിവേഷണൽ സ്പീക്കർ റെയ്നോൾഡ് എന്നിവർ നയിച്ച ഊർജ്ജസ്വലമായ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് പുതിയൊരു ആത്മവിശ്വാസം പകർന്നു.
പത്തനാപുരം ആനിമേഷൻ സെന്റർ ഡയറക്ടർ ഫാ. ബെനഡിക്റ്റ്, രൂപതാ യൂത്ത് കോർഡിനേറ്റർ ഫാ. ബിബിൻ സെബാസ്റ്റ്യൻ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുനലൂർ രൂപതാ കാറ്റക്കിസം ഡയറക്ടർ ഫാ. ജിജോ ജോർജ് ഭാഗ്യോദയം, കുസ്മാനോ സിസ്റ്റേഴ്സ് എന്നിവർ സന്നിഹിതരായിരുന്നു.
Trending
- വയോജനങ്ങളെ ഉപേക്ഷിച്ചാൽ മൂന്നുവർഷം തടവും 50,000 രൂപ പിഴയും
- പ്രായപരിധി ലംഘിച്ച് മദ്യം നൽകിയാൽ കർശന നടപടി: എക്സൈസ് മന്ത്രി
- കടവുഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവം: പ്രതിയുടെ ഫോണിൽ ദുരൂഹ സന്ദേശങ്ങൾ
- ഫോർട്ട് കൊച്ചി–വൈപ്പിൻ ജലപാതയിലെ മൂന്നാമത്തെ റോ-റോ ജങ്കാർ സർവീസ് തുടങ്ങാതെ അധികൃതർ
- വിശുദ്ധ ജോൺ ഹെൻറി ന്യൂമാന്റെ ജീവിതകഥ പറയുന്ന ഡോക്യുമെന്ററി ‘ലീഡ് കൈൻഡ്ലി ലൈറ്റ്’ റോമിൽ പ്രദർശനത്തിനെത്തി
- പനാമയിൽ ഭൂകമ്പം; 8,300 കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യുനിസെഫ്
- വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; ഒക്ടോബറിൽ നിയന്ത്രണങ്ങളില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
- വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നീക്കത്തിനെതിരെ കർദ്ദിനാൾ പരോളിൻ

