കൊച്ചി : നാലാം ഫൊറോനാ സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർമാരുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു.തൃപ്പൂണിത്തുറ വടക്കേക്കോട്ട സെൻറ് ജോസഫ് പാരീഷ് ഹാളിൽ വച്ച് ചേർന്ന സംഗമത്തിൽ ഫൊറോന ഡയറക്ടർ ഫാ.സിനു ക്ലീറ്റസ് ചമ്മിണി കോടത്ത് അധ്യക്ഷത വഹിച്ചു.വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറും ജനറൽ മിനിസ്ട്രി കോഡിനേറ്ററുമായ ഫാ. യേശുദാസ് പഴമ്പിള്ളി സംഗമം ഉദ്ഘാടനം ചെയ്തു.ഫൊറോനാ വികാരി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.ബിസിസി യും ശുശ്രൂഷ സംവിധാനവും എന്ന വിഷയത്തെ ആസ്പദമാക്കി അതിരൂപത ബി സി സി കോഡിനേറ്റർ റോയ് പാളയത്തിൽ സെമിനാർ നയിച്ചു.
അതിരൂപത ബിസിസി കോഡിനേറ്റർ അൻ്റോണിനസ് മനയിൽ,ഫൊറോന ലീഡർ റോയ് മട്ടമ്മൽ,സെക്രട്ടറി സാജു സേവ്യർ,ഫൊറോന സാമൂഹ്യ ശുശ്രൂഷ കോഡിനേറ്റർമാരായ അഡ്വ.അനൂപ് ആന്റണി,ബീന ആൻറണി ,അൽമായ കോഡിനേറ്റർ ജൂലിയൻ ജയിംസ് എന്നിവർ പ്രസംഗിച്ചു.

