കൊച്ചി: സെൻ്റ് തെരേസാസ് കോളേജിൻ്റെ അലുമ്നേ അസ്സോസിയേഷൻ (ആസ്റ്റാ) അമ്മമാരുടെ ദിനത്തോടനുബന്ധിച്ച് മേയ് 10-ന് “മദേർസ് ഫോർ പീസ്” എന്ന ആശയത്തോടെ സൈക്ലോ വാക്കത്തോൺ സംഘടിപ്പിക്കുന്നു.
പരിപാടി രാവിലെ 5:30-ന് സെൻ്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂവിൽ നിന്ന് പൂർവ്വ വിദ്യാർത്ഥിനിയും, 2013ൽ ഏഷ്യൻ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിലും, 2014ൽ ലോകകപ്പിലും വെള്ളിയും, 2015ലെ ഭാരത ദേശീയ കായികമേളയിൽ 50 മീ. റൈഫിൾസിൽ സ്വർണ്ണവും നേടിയ അസ്സിസ്റ്റ്റ്റൻ്റ് കമാൻഡൻ്റ് എലിസബത്ത് സൂസൻ കോശി ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ ഒരുമിപ്പിച്ച് മാതൃത്വത്തിന്റെ ആത്മാവിനെ വീണ്ടും ഓർമ്മപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. കൂടാതെ, സമൂഹത്തിൽ ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഒരു മനോഭാവം വളർത്തുക എന്നതും ഇതിന്റെ ഉദ്ദേശ്യമാണ്.
12 വയസ്സിന് മേൽ പ്രായമുള്ള പെൺ കുട്ടികളും സ്ത്രീകളും വ്യത്യസ്ത ശേഷിയുള്ളവരുംപങ്കെടുക്കും. പരിപാടിയിൽ 3–5 കിലോമീറ്റർ നടപ്പും 3–5 കിലോമീറ്റർ സൈക്ലിംഗുമാണ് ഉണ്ടാവുക.

