പത്തനംതിട്ട: വാഹനാപകടത്തിൽ നടൻ സന്തോഷ് കെ.നായർ വിടവാങ്ങി. രാവിലെ ആറരയോടെ അടൂർ ഏനാത്ത് എംസി റോഡിൽ ആണ് സംഭവം. അദ്ദേഹം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷ് നായരുടെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരുക്കുകൾ സംഭവിച്ചു. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം നടന്നത്.
വാഹനമോടിച്ച സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് സന്തോഷ് നായർ മരണപ്പെട്ടത്. നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, അടുത്തിടെ പുറത്തിറങ്ങിയ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

