തൃശൂര്‍: കാര്‍ലോ ദിവ്യകാരുണ്യ എക്സിബിഷന് ശ്രദ്ധേയമാകുന്നു. തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന് സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം) അനുബന്ധിച്ചാണ് എക്സിബിഷന് ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സംഭവിച്ച, തിരുസഭ അംഗീകരിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തിലേക്കാണ് കാഴ്ചക്കാരെ എത്തിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സംഭവിച്ച, തിരുസഭ അംഗീകരിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണ ബോധ്യത്തിലേക്കാണ് കാഴ്ചക്കാരെ എത്തിക്കുന്നത്. വര്‍ഷങ്ങളോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച വിശുദ്ധരുടെ ലഘുചരിത്രം ഏറെ ആകര്ഷകരമായി ചിത്രീകരിച്ചിരിക്കുന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ബലിപീഠത്തിലും ദേവാലയത്തിനകത്തും ഉപയോഗിക്കുന്ന വിശുദ്ധ വസ്തുക്കള്‍, വൈദികര്‍ ധരിക്കുന്ന തിരുവസ്ത്രങ്ങള്‍, അവയുടെ സവിശേഷ നാമങ്ങള്‍, ദേവാലയത്തിലെ വിവിധ സ്ഥലങ്ങളുടെ സവിശേഷതകള്‍, അവയുടെ പ്രതീകാത്മക അര്‍ത്ഥങ്ങള്‍, അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വിവിധ ഗ്രന്ഥങ്ങള്‍ എന്നു തുടങ്ങി വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ആര്‍ക്കും ചുരുങ്ങിയ സമയംകൊണ്ട് വളരെയേറെ കാര്യങ്ങള്‍ മന സിലാക്കാന്‍ സഹായിക്കുന്ന തരത്തിലാണ് എക്സിബിഷന് ക്രമീകരിച്ചിരിക്കുന്നത്.
എക്സിബിഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രില്‍ 19 വരെ കാര്‍ലോ എക്സിബിഷന് ജെറുസലെം ധ്യാനകേന്ദ്രത്തിലുണ്ടാകും.
Trending
- പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൃക്ഷത്തൈകൾ നടും
- ജെ.ബി. കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കും: മുഖ്യമന്ത്രി വി.ഡി.സതീശൻ
- പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
- ഹരിത കേരളത്തിനായി കൈകോർത്ത് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത
- സ്നേഹ സ്പർശനമായി നവജീവനം രൂപതാ സംഗമം
- എഐ യുഗപകര്ച്ചയില് കേരളം
- പരിശോധന കേന്ദ്രം ആരംഭിച്ചു
- വിമര്‍ശനം വഴികാട്ടിയായി പരിസ്ഥിതി സംരക്ഷകരായി സഭ

