യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും.
കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന് ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. കുരിശിന്റെ വഴിയുടെ അനുസ്മരണമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.
Trending
- വൈദ്യസഹായത്തോടെയുള്ള ദയാവധത്തിനുള്ള ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയം
- പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ വീണ്ടും തീയേറ്ററുകളിൽ’
- ഭിന്നശേഷി സമൂഹത്തിന് സൗജന്യ സംരംഭകത്വ-തൊഴിൽ പരിശീലനം
- ‘ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു.
- വത്തിക്കാൻ ലൈബ്രറിയിൽ ‘ആക്വാ’; ജലത്തിന്റെ ജീവനും വിനാശവും പ്രമേയമാക്കി പ്രദർശനം ഒരുക്കുന്നു
- 1000 വിദ്യാർഥികൾക്ക് യുപിഎസ്സി പരിശീലന സ്കോളർഷിപ്പ്; സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കൈത്താങ്ങ്
- സഭ സാർവത്രികമാണെന്നതിന്റെ തെളിവാണ് ലഭിച്ച ഇടയശുശ്രൂഷ: മോൺ. ജോഷി പൊട്ടക്കൽ
- ദാനധർമ്മത്തിൽ നിന്ന് ശാക്തീകരണത്തിലേക്ക് സഭയുടെ സാമൂഹിക ശുശ്രൂഷ മാറണം

