ലണ്ടൻ : സാറ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനരോഹണം ചെയ്തു. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത പരമാധ്യക്ഷയാകുന്നത്. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയായിരിക്കും നഴ്സും വൈദികയുമായിരുന്ന മലാലി.
വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേ, സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായി. ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയും വത്തിക്കാനിൽനിന്ന് മാർപാപ്പയുടെ പ്രതിനിധിയും ആ ചരിത്രമുഹൂർത്തത്തിൽ പങ്കുചേരാനെത്തി.
അർബുദരോഗികൾക്ക് ആശ്വാസമേകുന്ന നഴ്സായിരുന്നു 37 വയസ്സുവരെ സാറ. 40-ാം വയസ്സിൽ പുരോഹിതയായി. 63-ാം വയസ്സിൽ ആംഗ്ലിക്കൻസഭയുടെ പരമാധികാരിയും. 10 കോടിയോളംവരുന്ന ആഗ്ലിംക്കൻസഭാംഗങ്ങളുടെ പുരോഹിതരിലെ പ്രധാനിയാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിലെ അംഗവുമാണ്.

