കൊച്ചി: നോൺ ഫിക്ഷൻ വിഭാഗത്തിൽ 2026 ലെ ഇന്ത്യൻ സാഹിത്യ അവാർഡ് ഡോ. മേരിദാസ് കല്ലൂരിന്റെ “ദേവാസ് തി’ന് . ആചാരങ്ങളും വിശ്വാസവും കലയും ഇഴചേർന്ന കേരളത്തിന്റെ ഊർജസ്വലമായ സാംസ്കാരിക ഭൂപ്രകൃതിയിൽ തദ്ദേശീയ പാരമ്പര്യങ്ങളെ രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഡോ. മേരിദാസിന്റെ സാഹിത്യ സംഭാവനകൾ നിസ്തുലമാണെന്ന് അവാർഡ് വിലയിരുത്തി. സാംസ്കാരിക കമ്മിറ്റി, പാണ്ഡിത്യത്തിനും സാഹിത്യ മികവിനും നല്കിയ ശ്രദ്ധേയമായ സംഭാവനകൾ സമിതി പ്രത്യേകം നിരീക്ഷിച്ചു.
തീരദേശ സമൂഹങ്ങളുടെ ജീവിച്ചിരിക്കുന്ന പാരമ്പര്യങ്ങളുമായുള്ള ആഴത്തിലുള്ള ഇടപെടലാണ് ഡോ. മേരിദാസിന്റെ രചനകളിൽ പ്രതിഫലിക്കുന്നത്. നോമ്പുകാലത്ത് ആചരിക്കുന്ന പുരാതനാചാരമായ ദേവാസ്ത് വിളിയിൽ അവാർഡ് ജേതാവിന്റെ കൃതികൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്. ചാത്യാത്ത് മൗണ്ട് കാർമൽ ഇടവകാംഗവും കേരള ഹൈകോടതി റിട്ട. ജോയിന്റ് രജിസ്ട്രാറുമാണ് ഡോ. മേരിദാസ്.

