കൊച്ചി : ലത്തീൻ സഭ വർഗീയത പറയുന്നവരല്ലെന്നും വർഗ്ഗീയതയെ ചെറുക്കു ന്നവരാണെന്നും വി ഡി സതീശൻ. കൊച്ചിയിൽ നടത്തിയ പ്രസ്താവനയിൽ നിലനിക്കുന്ന തെറ്റായ പ്രചരണത്തെക്കുറിച്ചു `സംസാരിക്കുകയായിരുന്നു അദ്ദേഹം. അജണ്ട വെച്ചുള്ള മാധ്യമ പ്രവർത്തനം നാടിനു നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടത്തിയ പ്രസംഗം ഒന്നിൽ അധികം ചാനലുകൾ എഡിറ്റ് ചെയ്ത് ലത്തീൻ സഭയ്ക്ക് എതിരാക്കി എന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തീപ്പൊരി വീണാൽ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വർഗീയ വാദികൾ കേരളത്തിൽ ഉണ്ട്. അവർക്കെതിരെയാണ് താൻ സംസാരിച്ചതിന്നും അദ്ദേഹം പറഞ്ഞു. ഒരു വർഗീയ പ്രചരണവും ഇന്നുവരെ നടത്താത്ത സമുദായ സഹകരണത്തിന് വേണ്ടി നിലകൊള്ളുന്നതാണ് ലത്തീൻ സഭ എന്ന് വി ഡി സതീശൻ പ്രസ്താവിച്ചു.
കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീൻ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ വി ഡി സതീശൻ ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി കൂടി കാഴ്ച നടത്തിയിരുന്നു. തീരദേശ മേഖലകളിൽ നിർണ്ണായക സ്വാധീനമുള്ള ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്.

