കൊച്ചി: എളംകുളം ഫാത്തിമമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ ഫാത്തിമ നാഥയുടെ 76-ാം ദർശന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ കൊടികയറ്റി. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ വചനപ്രഘോഷണം നടത്തി.
ഇന്ന് (വെള്ളി)രാവിലെ ഇടവകയിലെ എല്ലാ വീടുകളിലും യൂണിറ്റുകളിലും തിരുനാൾ പതാകകൾ ഉയർത്തും.വൈകുന്നേരം 5 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം മുഖ്യകാർമികത്വം വഹിക്കും.
ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പുതിയ പ്രസുദേന്തിമാരുടെ വാഴ്ചയും തുടർന്ന് ദിവ്യബലിയും.വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ.എബിജിൻ അറക്കൽ മുഖ്യകാർമികത്വം വഹിക്കും.ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഫാത്തിമനാഥയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പുറത്തേക്ക് എഴുന്നള്ളിച്ചു വയ്ക്കും.
തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിക്കും.പ്രധാന തിരുനാൾ ദിനമായ തിങ്കളാഴ്ച രാവിലെ 9.30 ന് നടക്കുന്ന സമൂഹ പൊന്തിഫിക്കൽ ദിവ്യബലിക്ക് കോട്ടപ്പുറം രൂപത മെത്രാൻ റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തൻവീട്ടിൽമുഖ്യകാർമികത്വം വഹിക്കും.
ആശീർഭവൻ ഡയറക്ടർ ഫാ.വിൻസെൻ്റ് വാര്യത്ത് വചനപ്രഘോഷണം നടത്തും.തുടർന്ന് വിശ്വാസപ്രഘോഷണം റാലിയും ഉണ്ടായിരിക്കും.വൈകുന്നേരം 5.30 നുള്ള തിരുനാൾ സമാപന കൃതജ്ഞതാ ബലിക്ക് ഫാ.യേശുദാസ് പ്രകാശ് മുഖ്യ കാർമികത്വം വഹിക്കും.
ഊട്ടുതിരുനാൾ ദിനമായ ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 9.30 നുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ.ഡോ.ആൻ്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും.ജീവനാദം മാനേജിങ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര വചനപ്രഘോഷണം നടത്തും

