ന്യൂഡൽഹി • പുതുതലമുറയിൽ ശാസ്ത്ര അവബോധം വളർത്താനും അവരുടെ അഭിരുചി കണ്ടെത്തി ശാസ്ത്രമേഖയിലേക്കു നയിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) നേതൃത്വത്തിൽ ഷൈൻ സംരംഭത്തിനു തുടങ്ങുന്നു. മുന്നൂറോളം സ്കൂളുകളിൽ നിന്നായി പതിമൂവായിരത്തോളം വിദ്യാർത്ഥികളെ പങ്കെടിപ്പിച്ചു കൊണ്ടാണ് ഈ സംരംഭത്തിനു ആരംഭം കുറിച്ചത്. മുതിർന്ന ശാസ്ത്രജ്ഞരുടെ സംവദിച്ചുകൊണ്ടും ലാബുകൾ സന്ദർശിച്ചും സിനിമകളും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ശാസ്ത്ര മേഖലയിൽ കുട്ടികൾക്ക് കൂടുതൽ വിജ്ഞാനം പകരുന്നതായിരുന്നു ആദ്യ ദിനം.
9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ളതാണ് സയൻസ് ആൻഡ് ഹെൽത്ത് ഇന്നവേഷൻ ഫോർദ് നെക്സ്റ്റ്ജൻ എക്സ്പ്ലോറേഴ്സ് (ഷൈൻ) എന്ന സംരംഭം. ശാസ്ത്രം, ആരോഗ്യം, ബയോമെഡിക്കൽ ഗവേഷണം വിദഗ്ധരുമായി സംവദിക്കാൻ വിദ്യാർഥികൾ ക്കു അവസരമൊരുക്കുമെന്നു ഐസിഎംആർ അറിയിച്ചു.2025 ഫെബ്രുവരിയിലെ മൻ കി ബാ ത്തിൽ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

