ആലുവ: സെൻ്റ് ജൂഡ് ചർച്ച് എട്ടേക്കറിൽ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, മാർ ബസേലിയൂസ് കോതമംഗലം ഡെന്റൽ ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ജൂൺ 29-ാം തീയതി ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണിവരെ പള്ളി അങ്കണത്തിൽ നടന്ന ക്യാമ്പിൽ 300-ഓളം പേർ ചികിത്സയ്ക്കായി എത്തി.
ക്യാമ്പിൻ്റെ ഉദ്ഘാടനം ആലുവ എംഎൽഎ അൻവർ സാദത്ത് നിർവഹിച്ചു. സെൻ്റ് ജൂഡ് ചർച്ച് എട്ടേക്കർ വികാരി ഫാദർ റോക്കി കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി ലീഡർ ജോളി സെബാസ്റ്യൻ സ്വാഗതം പറഞ്ഞു . എടത്തല പഞ്ചായത്ത് പ്രസിഡൻ്റ് ലിജി സി. കെ, എടത്തല 2-ാംവാർഡ് മെമ്പർ ജസീന്ത ബാബു എന്നിവർ ആശംസകളർപ്പിച്ചു. കേന്ദ്ര സമിതി സെക്രട്ടറി സുനിത പൗലോസ് നന്ദിപറഞ്ഞു .
ക്യാമ്പിനോടനുബന്ധിച്ച് കാൻസർ വിഭാഗം പരിശോധന,ജനറൽ മെഡിസിൻ, നേത്രപരിശോധന, ദന്തപരിശോധന, രക്തസമ്മർദം , ബ്ലഡ് ഷുഗർ ചെക്ക് അപ് തുടങ്ങിയ സൗജന്യ സേവനങ്ങൾ ലഭ്യമായിരുന്നു. 25 ഓളം വരുന്ന പാലിയേറ്റീവ് കെയർ വോളണ്ടിയർമാരും മെഡിക്കൽ ടീമുകളും പങ്കെടുത്തു .