കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഒരാൾ മരിച്ചു . പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. കോപ്പർ ഫോളിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.രണ്ട് നിർമ്മാണ തൊഴിലാളികളെ രക്ഷപ്പെടുത്തി.
ഫയർഫോഴ്സ് യൂണിറ്റും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുടുങ്ങികിടന്ന ഒരാളെ പിന്നീടാണ് കണ്ടെത്തിയത്. ഇയാളെ പുറത്തെടുത്തുവെങ്കിലും രക്ഷപ്പെടുത്താനായില്ല .
കെട്ടിട നിർമാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവർ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . മൂന്നു പേർ മാത്രമാണ് ഇന്ന് നിർമാണ പ്രവർത്തനങ്ങൾക്ക് ഉണ്ടായിരുന്നത്. അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.
കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ നടന്നത്.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട തൊഴിലാളികളുടെ നിർദേശമനുസിരിച്ച് മൂന്നാമത്തെ തൊഴിലാളി കുടുങ്ങി കിടക്കുന്നു എന്ന് സംശയിക്കുന്ന പ്രദേശത്തെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് മൂന്നാമത്തെ ആളെ കണ്ടെത്തിയത്.