മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് സജീവമായി. നാടക പ്രവർത്തക നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ വീട്ടിക്കുത്ത് ഗവൺമെന്റ് എൽ പി സ്കൂളിലും വോട്ട് ചെയ്തു.
സ്വതന്ത്രനായ പി വി അൻവറിനു മണ്ഡലത്തിൽ വോട്ടില്ല. രാവിലെ തന്നെ നിരവധി പേരാണ് വോട്ടു ചെയ്യാനെത്തിയത്
രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്സമയം . 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാർ മണ്ഡലത്തിലുണ്ട്.
263 പോളിങ് ബൂത്തുകൾ മണ്ഡലത്തിൽ ഒരുക്കിയിട്ടുള്ളതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളും ഉൾപ്പെടുന്നു. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന വനത്തിനുള്ളിൽ മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹോംവോട്ടിങിന് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16-ന് നടന്നു.