തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു . നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അഞ്ചു മലയാളികൾ മരിച്ചതായാണ് വിവരം.
നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങളും വിഷയത്തിൽ ഇടപെടുന്നുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പരും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ നെഹ്റൂറുവിലെ ആശുപത്രികളിൽ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാർഗമോ എയർ ആംബുലൻസിലോ നെയ്റോബിയിലെത്തിക്കുമെന്നറിയുന്നു .
അപകടത്തിൽ മരച്ചവരുടെ മൃതദേഹം നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും ലോക കേരള സഭ അറിയിക്കുന്നു . നെയ്റോബിയിലെ നക്റൂ, അഗാക്കാൻ ആശുപത്രികളിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഹെൽപ്പ് ഡെസ്ക് നമ്പർ: 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും).