മ്യൂണിക്: യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ കിരീടം നേടി . നിശ്ചിത സമയവും അധിക സമയവും കടന്നപ്പോൾ സ്പെയിനിൻറെ യുവ നിരയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ വീഴ്ത്തിയത്.
നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.
ഷൂട്ടൗട്ടിൽ 5–3നാണ് പോർച്ചുഗൽ വിജയം കരസ്ഥമാക്കിയത് . പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം പന്ത് പോസ്റ്റി ലെ ത്തിച്ചു.
സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ പോർച്ചുഗലിൻറെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിൻറെ ലമീൻ യമാലും ഷൂട്ടൗട്ടിൽ ഉണ്ടായിരുന്നുമില്ല .
2019-ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ ചാമ്പ്യന്മാരായ പോർച്ചുഗലിൻറെ രണ്ടാം കിരീട നേട്ടമാണിത്. 2006-ലെ യൂറോകപ്പും വിജയിച്ച പോർച്ചുഗലിൻറെ അന്താരാഷ്ട്ര തലത്തിൽ കിരീടങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. ആഹ്ലാദ കണ്ണീരണിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ടത്.