ന്യൂഡൽഹി: ജമ്മുകശ്മീരിൽ ഭീകരത വ്യാപിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു . പഹൽഗാമിൽ നിരപരാധികളെ കൊന്നത് കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകർക്കാർ ലക്ഷ്യമിട്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു .
46,000 കോടി രൂപ ചെലവിൽ ചെനാബിൽ പൂർത്തിയാക്കിയ ലോകത്തെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഐഫൽ ടവറിനെക്കാൾ ഉയരമുള്ള പാലം നമ്മൾ യാഥാർഥ്യമാക്കിയെന്ന് മോദി പറഞ്ഞു.
ഇന്ത്യയിൽ കലാപമുണ്ടാക്കലായിരുന്നു വേറൊരു ലക്ഷ്യം.മാനവരാശിക്കും കശ്മീരിനും എതിരെയുള്ള ആക്രമണമാണ് പഹൽഗാമിലുണ്ടായത്. തങ്ങൾ സമാധാനത്തിനും വിനോദ സഞ്ചാരത്തിനും പാവങ്ങളുടെ ജീവിതോപാധികൾക്കും എതിരാണെന്ന് പാകിസ്ഥാൻ തെളിയിച്ചു.
മേയ് ആറിനാണു പാക് ഭീകരർക്ക് മേൽ നാശം പെയ്തിറങ്ങിയത് . ഓപറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോഴെല്ലാം നാശവും തോൽവിയും മാത്രമാകും പാകിസ്ഥാന്റെ ഓർമയിലേക്ക് വരിക മോദി പറഞ്ഞു. ഇന്ത്യ ഇത്രയും ആഴത്തിൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ കരുതിയിരുന്നില്ല. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യ നശിപ്പിച്ചു .

