തിരുവനന്തപുരം :കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണമേറുന്നു . നിലവിൽ 1679 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് കേസുകൾ 5000 കടന്നു. രാജ്യത്ത് 5364 ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.
ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി .
പുതിയ നാല് വകഭേദങ്ങളെന്നാണ് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. വ്യാപന ശേഷി കൂടുമെങ്കിലുംപകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിദഗ്ധമതം .ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.

