കൊച്ചി: ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തോടനുബന്ധിച്ച്
എറണാകുളം ലൂർദ് ആശുപത്രി, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയർ സയൻസിൻ്റെ നേതൃത്വത്തിൽഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ. എസ്. എസ്. എസ്) യുമായി സഹകരിച്ച് സ്പെഷ്യൽ സ്കൂൾ അധ്യാപകർ, സാമൂഹ്യ പ്രവർത്തകർ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. ഇ എസ് എസ് .എസ് ഹാളിൽ വച്ച് നടന്ന ഓട്ടിസം ബോധവൽക്കരണ ദിനാചരണവും പരിശീലന പരിപാടിയും എറണാകുളം സൈക്യാട്രിക് സൊസൈറ്റി പ്രസിഡണ്ട് ഡോ. അനൂപ് വിൻസന്റ് ഉദ്ഘാടനം ചെയ്തു.
ഇ. എസ്. എസ്. എസ്. ഡയറക്ടർ റവ.ഡോ. ആൻ്റണി സിജൻ മണുവേലിപറമ്പിൽ അധ്യക്ഷത വഹിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസ് മേധാവി ഡോ. റിങ്കു തരേസ ജോസ് മുഖ്യ പ്രഭാഷണം നടത്തി.
ഓട്ടിസം, ഓട്ടിസം ബാധിതരുടെ പരിചരണം, സാമൂഹ്യ ഉൾചേർക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പരിശീലനത്തിൽ ലൂർദ് ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദിവ്യ അജയ്, മെഡിക്കൽ സോഷ്യൽ വർക്കർ മിന്നു ജോസഫ് എന്നിവർ ക്ലാസ്സെടുത്തു.
എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാ. റോഷൻ നെയ്ശ്ശേരി, ലൂർദ് ആശുപത്രി കൺ സൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. മനു എൻ. എ. , കരുണ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സി. വിമൽ ഗ്രേസ്, എറണാകുളം ഓട്ടിസം ക്ലബ്ബ് കോ-ഫൗണ്ടർ ദീപ്തി മാത്യൂസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിന്റെ ഭാഗമായി സിദ്ധി സദൻ ലൂർദ് കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റും അരങ്ങേറി.

