കൈറോ: 45,000 ലേറെപ്പേർ കൊല്ലപ്പെട്ട ഗസയിൽ വെടിനിർത്തൽ ദിവസങ്ങൾക്കുള്ളിലെന്ന് സൂചന നൽകി റിപ്പോർട്ടുകൾ. പ്രാഥമിക ചർച്ചകൾ വിജയമായതിന്റെ അടിസ്ഥാനത്തിൽ ഉപാധികൾ സംബന്ധിച്ച അവസാനവട്ട സംഭാഷണങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ . ഇസ്രായേലും ഹമാസും വെടിനിർത്തൽ നടപ്പാകുമെന്ന സൂചന നൽകിക്കഴിഞ്ഞിട്ടുണ്ട്.
ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്ന ദോഹ ചർച്ചകളിൽ ബന്ദികളുടെയും തടവുകാരുടെയും മോചനവും വെടിനിർത്തലും സംബന്ധിച്ച് തീർപ്പായതാണെന്നും ഇസ്രായേൽ പുതിയ നിബന്ധനകൾ വെക്കാതിരുന്നാൽ ഉടൻ പ്രാബല്യത്തിലാകുമെന്നും ഹമാസ് വൃത്തങ്ങൾ അറിയിച്ചു.
പ്രാഥമിക ചർച്ചകൾ പ്രകാരം ആദ്യഘട്ടത്തിൽ വെടിനിർത്തലും നഗരങ്ങളിൽനിന്ന് സൈനിക പിന്മാറ്റവും നടക്കും.