പാലക്കാട് : സംസ്ഥാനത്ത് പാലക്കാട് ,ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു .പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുൻ കോൺഗ്രസ് നേതാവ് ഡോ. പി സരിന് ഇന്ന് രാവിലെ 11 ന് പാലക്കാട് ആര്‍ഡിഒ ശ്രീജിത്ത് മുമ്പാകെ പത്രിക സമര്‍പ്പിക്കും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, വിമത സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ ഷാനിബ് എന്നിവരും ഇന്ന് പത്രിക നല്‍കും. അതിനിടെ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള തന്റെ പാർട്ടിയുടെ സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ എംഎൽഎ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായിരിക്കും പിന്തുണയെന്നും അൻവർ പ്രഖ്യാപിച്ചു.
പാലക്കാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ചേലക്കരയില്‍ മൂന്നു മുന്നണി സ്ഥാനാര്‍ത്ഥികളും ഇന്നലെ പത്രിക നല്‍കിയിരുന്നു.ഇടത് സ്ഥാനാര്‍ഥി യു ആര് പ്രദീപ്,യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്,എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് എന്നിവരാണ് മത്സരരംഗത്ത് .
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. 28 ന് സൂക്ഷ്മ പരിശോധന നടക്കും.