തിരുവനന്തപുരം : ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച അതേ കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് പി ആര് ഏജന്‍സിയെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയിൽ പറഞ്ഞു .
ഹരിയാന , ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന് സഹായമായിക്കോട്ടെ എന്ന് കരുതിയാകും പത്രത്തിന് അഭിമുഖം നല്‍കിയതെന്നും വി ഡി സതീശന് പറഞ്ഞു. കേരളം ക്രിമിനലുകളുടെ പറുദീസയായെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും വിഡി സതീശന് പറഞ്ഞു.
എഡിജിപി അജിത് കുമാറിനെതിരെ അര ഡസനിലധികം കേസുകളുണ്ട്. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയില്ല.ആര് എസ് എസ് ചുമതലയുള്ള എ ഡി ജി പിയിയെ ബറ്റാലിയന്റെ ചുമതലയിലേക്ക് മാറ്റിയെന്നും വിഡി സതീശന് പരിഹസിച്ചു. പൂരം കലക്കിയവനെ പൂരം കലക്കിയ വിഷയം അന്വേഷിക്കാന്‍ ഏല്‍പ്പിച്ച പ്രഹസനമണ് മുഖ്യമന്ത്രി കാണിച്ചത്. അന്‍വര്‍ പറഞ്ഞത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ്. മഖ്യമന്ത്രി ഒന്നിനും മറുപടി പറഞ്ഞില്ല- വിഡി സതീശന് പറഞ്ഞു