കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ മനോഹരമായ ഓർമകൾ സൃഷ്ടിക്കാനും യുവജനങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കാനും പരസ്പര സൗഹാർദ്ദം നിറക്കാനുമായി നടത്തിയ ‘പാട്ടും കട്ടനും’ കെ.ആർ.എൽ.സി.സി മുൻ ഉപാധ്യക്ഷൻ ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക്ക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഉപാധ്യക്ഷരായ മീഷ്മ ജോസ്, അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, കെ.സി.വൈ.എം പുനലൂർ രൂപത സെനറ്റ് അംഗമായ ആൽബി ജോ ഡെന്നിസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗ്ഗീസ്, ദിൽമ മാത്യു, അരുൺ സെബാസ്റ്റ്യൻ, ഫെർഡിന്‍ ഫ്രാൻസിസ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.