കൊൽക്കത്ത : ആര്‍ജി കര് മെഡിക്കല്‍ കോളജിലെ യുവഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധം കുടുപ്പിച്ച് ഡോക്ടര്‍മാര്‍. ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി 10 ദിവസങ്ങള്‍ക്ക് ശേഷവും ആവശ്യങ്ങള്‍ നിറവേറ്റിയില്ല. സമ്പൂര്‍ണ സമരത്തിലേക്ക് പോകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു
പ്രതിഷേധക്കാര്‍ ചീഫ് സെക്രട്ടറിയ്ക്ക് മുന്നില്‍വച്ച ആവശ്യങ്ങള്‍ നിറവേറ്റാത്ത പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നത്. ഒക്ടോബർ രണ്ടിന് ഡോക്ടര്‍മാര്‍ ബഹുജന റാലി സംഘടിപ്പിക്കും.
എന്നാൽ ഇതിനിടയിൽ സാഗർ ദത്ത മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും സമാനമായ മറ്റൊരു സംഭവം ഉണ്ടായി. മുഖ്യമന്ത്രിയുമായും സർക്കാരുമായും തങ്ങൾ നടത്തിയ കൂടിക്കാഴ്ചകളെല്ലാം വിഫലമായി. സര്‍ക്കാരിനും കോടതിയ്ക്കും മുകളിലുളള സമ്മർദം ഉയര്‍ത്തേണ്ട ആവശ്യമുണ്ടെന്നും ഡോക്ടർ ശ്രേയ ഷാ പറഞ്ഞു..