കൊച്ചി : കേരളത്തിലെ തൊഴിലാളി സംഘാടനത്തിലും അവകാശ സംരക്ഷണ പോരാട്ടങ്ങളിലും അതുല്യമായ സംഭാവനകൾ നല്കിയ നേതാവായിരുന്നു എം. എം. ലോറൻസ് എന്ന് കെആർഎൽസിസി അഭിപ്രായപ്പെട്ടു.
എറണാകുളത്ത് തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ഇറങ്ങിയ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. തുറമുഖ വ്യവസായ തൊഴിലാളികളെയും നഗരത്തിലെ തോട്ടി തൊഴിലാളികളെയും സംഘടിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി.
തൊഴിലാളികളുടെ സംഘാടനത്തിലും ശക്തീകരണത്തിലും എം. എം. ലോറൻസ് വഹിച്ച പങ്ക് കേരളം നന്ദിയോടെ സ്മരിക്കുമെന്ന് കെആർഎൽസിസി അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.