കൊച്ചി: നടനും, കൊല്ലം എംഎൽഎയുമായ എം. മുകേഷിനെതിരെ പൊലീസ് കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തിട്ടുള്ളത്. നടൻ ലൈംഗികാതിക്രമം നടത്തിയതായി എറണാകുളം സ്വദേശിയായ നടി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
ഇതുപ്രകാരം ഐപിസി 354, 509, 452 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭാരതീയ ന്യായ് സൻഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന കുറ്റകൃത്യമായതിനാൽ ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. നിലവിൽ മുകേഷ് എവിടയാണെന്നുള്ള വിവരം ലഭിച്ചിട്ടില്ല.
ജസ്റ്റിസ് കെ ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിവിധ സംവിധായകർക്കും അഭിനേതാക്കൾക്കുമെതിരെയുള്ള ലൈംഗികാരോപണങ്ങളെ തുടർന്ന് മലയാളത്തിലെ പ്രമുഖ വ്യക്തിത്വത്തിനെതിരെയുള്ള മൂന്നാമത്തെ എഫ്ഐആറാണിത്