പാരിസ്: പാരിസ് ഒളിമ്പിക്സിൻറെ ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതി.ധീരജ് ബൊമ്മദേവരയും വെറ്ററൻ താരം തരുണ്‍ദീപ് റായിയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
ഹാഫ് ടൈമിൽ ആറുസെറ്റ് പൂർത്തിയായിരിക്കേ ഇരുപത്തിനാലാം സ്ഥനത്തായിരുന്നധീരജ്ബൊമ്മദേവര രണ്ടാം പകുതിയിൽ വൻ കുതിപ്പ് നടത്തിയാണ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 72 ഷോട്ടുകളിൽ നിന്ന് 681 ോയിൻറ് നേടിയ ധീരജ് 39 തവണ 10 പോയിൻറ്നേടി. പതിനാല് തവണ പെർഫെക്റ്റ് ബുൾസ് ഐ യും വേധിച്ചു. തരുൺ ദീപ് റായിയും 67 പോയിൻറുമായിപതിനാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
രണ്ടാം പകുതി തുടങ്ങിയപ്പോൾത്തന്നെ ഏഴാം സെറ്റിൽ ധീരജ് പത്താം റാങ്കിലേക്ക് കുതിച്ചെത്തി.എട്ടാം സെറ്റിൽ വീണ്ടും റാങ്കങ്ങ് മാറി മറിഞ്ഞു.തരുൺദീപ് റായ് പത്താമതെത്തിയപ്പോൾ ധീരജ് പന്ത്രണ്ടാമനായി.മങ്ങിപ്പോയ പ്രവീൺ ജാദവ് ഒഴിച്ചാൽ മറ്റ് രണ്ട് താരങ്ങളും ഉജ്ജ്വല ഫോമിലായതോടെ ടീമിനത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു.
ഒമ്പതാം സെറ്റിൽ ധീരജ് എട്ടും തരുൺദീപ് റായ് പത്തും റാങ്കുകളിലായിരുന്നു.ആ ഘട്ടത്തിൽ ഇന്ത്യൻ ടീം രണ്ടാം റാങ്കിലേക്കുർന്നു.റാങ്കിങ്ങ് ഘട്ടത്തിൽ 12 ഷോട്ടുൾ മാത്രം ബാക്കി നിൽക്കേ ധീരജ് ബൊമ്മദേവര ആറാം റാങ്കിലെത്തി.തരുൺ ദീപ് പതിമൂന്നാമതും.ടീം റാഹ്കിങങിൽ ഇന്ത്യ ഒരു സ്ഥാനം ഇടറി.പതിനൊന്നാം സെറ്റിൽ ധീരജ് സ്ഥാനം മെച്ചപ്പെടുത്തി. അഞ്ചാമതായി. തരുൺദീപ് റായ് പതിനാലാമതും.7 ഷട്ടും പൂർത്തിയാക്കിയപ്പോൾ ധീരജ് ബൊമ്മ ദേവരയ്ക്ക് നാലാം സ്ഥാനം. ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യൻ തുർക്കിയുടെ മെറ്റേ ഗസോസിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു ധീരജിൻറെ കുതിപ്പ്.