വരാപ്പുഴ :കേരളത്തിലെ ആദ്യ സന്യാസിനിയും, ആദ്യ സന്യാസിനീ സഭയുടെ സ്ഥാപികയുമായ മദർ ഏലീശ്വായുടെ 111-ാം ചരമ വാർഷികം വരാപ്പുഴ സെന്റ്.ജോസഫ് കോൺവന്റിൽ സാഘോഷം നടത്തി.
വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമറ്റം, വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറയ്ക്കൽ, വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ.ജോഷി ജോർജ് കൊടിയന്തറ, ഫാ.കുര്യാക്കോസ് ചന്ദനപ്പറമ്പിൽ എന്നിങ്ങനെ അൻപതോളം വൈദികർ സഹകാർമികരായി.
മദർ ഏലീശ്വായുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിലെ ജേതാക്കൾക്ക് ബിഷപ് ഡോ.ആന്റണി വാലുങ്കലും സി.ടി.സി സുപ്പീരിയർ ജനറൽ മദർ ഷഹീലയും ചേർന്ന് അവാർഡുകൾ കൈമാറി. നൂറുകണക്കിന് സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് നേർച്ച വിതരണം നടത്തി.