വൈപ്പിൻ:നായരമ്പലം ഗ്രാമപഞ്ചായത്തിലെ നെടുങ്ങാട് ഭാഗത്തുള്ള 4,5, വാർഡിലെ ഉണ്ണീശോ പള്ളിയുടെയും , കോയി മാടത്ത് മഠത്തിൽ ഭഗവതി ക്ഷേത്രത്തിന്റെയും മുമ്പിലുള്ള പൊതുവഴിയിൽ വെള്ളക്കെട്ട് രൂക്ഷം. കഴിഞ്ഞ 25 വർഷത്തിലധികമായി വർഷക്കാലത്ത് ഇവിടെ വെള്ളക്കെട്ട് വളരെ രൂക്ഷമാണ്.
ആരാധനയ്ക്കും പ്രാർത്ഥനക്കുമായി വരുന്ന വിശ്വാസികൾക്കും സ്കൂളിൽ പഠിക്കാൻ പോകുന്ന കുട്ടികൾക്കും വൃദ്ധർക്കും വളരെ ദുഷ്കരമാണ് ഈ വഴിയിലൂടെയുള്ള യാത്ര. ഈ വെള്ളക്കെട്ടന് ശാശ്വത പരിഹാരം കണ്ടെത്താൻ പലതവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതുവരെ ഒരു പരിഹാരവും ആയിട്ടില്ല.
നിലവിലുള്ള കാന സംവിധാനത്തിൽ പല വ്യക്തികളും സ്വാർത്ഥ താൽപര്യത്തിനുവേണ്ടി പൊതുകാന അടച്ചു വച്ചിരിക്കുന്നത് കൊണ്ടാണ് വെള്ളക്കെട്ട് വർഷകാലത്തിൽ എത്ര രൂക്ഷമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.