വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് ജോ ബൈഡന്. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല. മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍ താനാണ്. വോട്ടര്‍മാരുടെ പിന്തുണയുണ്ട്, വീര്യവുമുണ്ട്. തുടങ്ങിവച്ച സംരംഭങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജയിക്കുമെന്നുറപ്പുണ്ടെന്നും ബൈഡന് വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപിനെ തോല്പിക്കുമെന്ന വെല്ലുവിളിയും ബൈഡന് ഉയര്‍ത്തി. കമല ഹാരിസിനും മത്സരിക്കാന്‍ യോഗ്യതയുണ്ടെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു. ബൈഡന് പിന്മാറണമെന്ന് ഡെമോക്രാറ്റിക് പക്ഷത്തുനിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു.