തൃശൂർ: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ടെന്നും, അതിന് കാരണം ജില്ലാ നേതൃത്വമാണെന്നും യൂത്ത് കോൺഗ്രസ്. കെ മുരളീധരൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതിയെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ജോസ് വള്ളൂരുമാണ്. നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യു ഡി എഫ് നേതൃത്വത്തിന് ആയില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.