ആലത്തൂര്‍: രമ്യ ഹരിദാസും മന്ത്രി കെ രാധാകൃഷ്ണനും കടുത്ത മത്സരം നടത്തിയ ആലത്തൂര്‍ മണ്ഡലത്തില്‍ മാത്രമാണ് ഇക്കുറിയും കെരളം ഭരിക്കുന്ന എൽ ഡി എഫിന് വിജയിക്കാനായത്.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്റെ വിജയം. മന്ത്രി കെ രാധാകൃഷ്ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടുന്നുണ്ടാവില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്ണനുള്ള ജനസമ്മിതി സിപിഎമ്മിന് അനുകൂലമാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായില്ല.