ന്യൂ ഡൽഹി : ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു 21 ദിവസത്തെ ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്.
ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.