വാഷിംഗ്ഡണ്‍ ഡിസി: അമേരിക്കയിലെ ജോര്‍ജിയയിലെ അല്‍ഫാരെറ്റയിൽ ഇന്നലെയുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്യന് ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്.
ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ റിത്വക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവര്‍ അല്‍ഫറെറ്റയിലെ നോര്‍ത്ത് ഫുള്‍ട്ടണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അല്ഫറെറ്റ ഹൈസ്കൂളിലെയും ജോര്‍ജിയ സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. യുജിഎ ശിക്കാരി ഡാന്‍സ് ടീമിലെ അംഗമായിരുന്നു ശ്രീയ. ഗായികയായിരുന്നു അന്‍വി ശര്‍മ. ഈ മാസം 14ന് ആണ് സംഭവം. അമിതവേഗത്തെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്ന് പോലീസ് പറയുന്നു.