കോഴിക്കോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന റാലി ഇന്ന് വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്ത് . മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും.മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്തെ റാലിക്ക് പിന്നില്‍ ന്യൂനപക്ഷ വോട്ട് മാത്രമാണ് സിപിഐഎം ലക്ഷ്യമെന്ന് യിഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് നേരത്തെ ആരോപിച്ചിരുന്നു. കോഴിക്കോടിന് പിന്നാലെ അടുത്ത ഞായറാഴ്ച കണ്ണൂരിലും പിന്നീട് മലപ്പുറമടക്കം മൂന്ന് ജില്ലകളിലും റാലി സംഘടിപ്പിക്കുന്നുണ്ട്.